വാര്‍ത്തകള്‍

തളിപ്പറമ്പ നോര്ത്ത് ഉപജില്ല വിദ്യാരംഗം ഉദ്ഘാടനം ചപ്പാരപ്പടവു ഹയര് സെക്കണ്ടറി സ്കൂളിൽ 22.7.2015 ബുധനാഴ്ച പ്രശസ്ത കലാകാരന ശ്രീ. മുഹമ്മദ്‌ പേരാമ്പ്ര നിർവ്വഹിക്കും.... വിശ്വസ്ത നായ ബില്ലു...എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു...കെ.എസ് ടി.എ. തളിപ്പറമ്പ നോർത്ത് ഉപജില്ല ഓഫീസ് "അധ്യാപക ഭവൻ" 29.6.2014. ഞായറാഴ്ച 11 മണിക്ക് സ : പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏവരെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
 വിശ്വസ്ത   നായ ബില്ലു

''മൂന്നാംക്ലാസില്‍ വച്ചുതന്നെ സാദാകുട്ടികളെ സായിപ്പാന്മാരാക്കാനായി ഒരുക്കിയ സ്വാഗതപാഠം വായിച്ച ശേഷം അതിലെ ഭാഷ മാറ്റിവച്ച് ചില ചോദ്യങ്ങള്‍ നമ്മോടുതന്നെ ചോദിച്ചുനോക്കാം''

- എം.ടി.മധുസൂദനന്‍, തൃച്ചംബരം - എഴുതുന്നു.


ബില്ലുവിന് പ്രായമേറെ  ആയെങ്കിലും  മൂന്നാം ക്ലാസില്‍ അവന്‍ ജനിച്ചിട്ട്‌ ഏതാനും മാസങ്ങളായതേയുള്ളൂ. കുറച്ചുകാലം കൂടി അവന്‍ പാഠപുസ്തകത്തില്‍ ജീവിച്ചേക്കും. എന്നാല്‍ ഇടംകിട്ടിയാല്‍ കുഞ്ഞുമനസ്സില്‍ എക്കാലവും ജീവിച്ചിരിക്കേണ്ടവനാണ് അവന്‍ എന്ന കാര്യത്തില്‍ ആര്‍ക്കുംതന്നെ അഭിപ്രായവ്യത്യാസമുണ്ടാവില്ല. അഥവാ ജീവിച്ചില്ലെങ്കില്‍ അവനെ ജീവിപ്പിക്കേണ്ടത് അവനെ അവര്‍ക്കു നല്കിയ അധ്യാപകരാണ്. പ്രശ്നം അതല്ല .... അതെങ്ങനെ വേണം; എങ്ങനെ നല്കണം അവനെ ...? 'അവന്റെ' തല മാത്രം മതിയോ ഉടലും വേണോ അതോ വാലും കൂടി വേണോ ...? കാര്യമെന്താണെന്നു പിടികിട്ടിക്കാണില്ല. മൂന്നാംക്ലാസില്‍ വച്ചുതന്നെ സാദാകുട്ടികളെ സായിപ്പാന്മാരാക്കാനായി ഒരുക്കിയ സ്വാഗതപാഠം വായിച്ച ശേഷം അതിലെ ഭാഷ മാറ്റിവച്ച് ചില ചോദ്യങ്ങള്‍ നമ്മോടുതന്നെ ചോദിച്ചുനോക്കാം. 

        സൌഹൃദം, സഹജീവികള്‍ക്ക് ശ്രദ്ധയും സ്നേഹവും നല്‍കേണ്ടതിന്റെ ആവശ്യകത എന്നിവയാണല്ലോ ഈ പാഠത്തിന്റെ പ്രമേയവും ഉപപ്രമേയവും?  എങ്കിലും പാഠഭാഗം കൈകാര്യം ചെയ്യുന്ന അവസരത്തില്‍, വയോജനങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നത്തെ ബോധ്യപ്പെടുത്താതിരിക്കാനാവില്ലല്ലോ?  വ്യംഗ്യമായും പ്രധാനമായും ഈ ഉദ്ദേശ്യത്തോടുകൂടിത്തന്നെയായിരിക്കാം ബില്ലു പാഠപുസ്തകത്തില്‍ ജന്മം കൊണ്ടത്‌.  ആരെന്തുപറഞ്ഞാലും മനുഷ്യര്‍ക്ക്‌ ശേഷമല്ലേ നാം മൃഗങ്ങള്‍ക്ക് സ്ഥാനം നല്കാറുള്ളൂ ...? എന്നാല്‍ ഈ പാഠത്തിലെ ആശയങ്ങള്‍ വിനിമയം ചെയ്യപ്പെടുമ്പോള്‍ ഉദ്ദ്യേശിച്ച മൂല്യങ്ങള്‍ക്കുപുറമെ 'അ'മൂല്യങ്ങളായവ വല്ലതും സൗജന്യമായി ലഭിക്കുന്നുണ്ടോ കുട്ടികള്‍ക്ക്? വിശ്വസ്തനായ വളര്‍ത്തുനായയെത്തന്നെ ഉപയോഗപ്പെടുത്തിയത് കുടുംബത്തോടൊപ്പം കഴിയുന്ന മനുഷ്യന്റെ അവസ്ഥയെ ഓര്‍മ്മപ്പെടുത്താന്‍വേണ്ടിത്തന്നെ ആയിരിക്കുമല്ലോ? തെരുവിന്റെ മക്കള്‍ക്ക്‌ ഇവിടെ കാര്യമൊന്നുമില്ലല്ലോ? മാത്രമല്ല, ബില്ലുവിനെ വിശ്വസ്തനായി പരിചയപ്പെടുത്തിയതുകൊണ്ടാണല്ലോ അവന് കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞത്? ഇനി പുസ്തകത്തിലെ 12, 13, 17 പേജുകള്‍ ശ്രദ്ധയോടെ പരിശോധിച്ച് സ്വയം ചോദിച്ചുനോക്കൂ – ഇതാണോ വിശ്വസ്തന്റെ ലക്ഷണം?  ചതിക്കപ്പെടുന്നയാള്‍ അത് അറിയുന്നില്ലെങ്കില്‍  ചതി ചതിയല്ലാതാകുമോ? വീട്ടില്‍ നിന്നും പുറത്താക്കപ്പെടുന്നയാള്‍ ചതിപ്രയോഗത്തിലൂടെയാണ് വീട്ടില്‍ത്തന്നെ പറ്റിക്കൂടുന്നതെങ്കില്‍ എപ്പോഴും സന്തോഷത്തോടെ കഴിയാനാകുമോ?   ഉറ്റമിത്രത്തിന്റെ ഉപദേശവും പ്രവൃത്തിയും കാണുമ്പോള്‍ സ്ഥാനമാനങ്ങള്‍ നിലനിര്‍ത്താനായി ഇന്ന് ചിലര്‍ പ്രയോഗിക്കുന്ന കുതന്ത്രങ്ങളെ ഒര്‍മ്മപ്പെടുത്തുന്നില്ലേ?  അധ്യാപകന്റെത് അമൃതവാണിയായി സ്വീകരിക്കുന്ന കുട്ടികള്‍ ഭാവിയില്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍, ശരിയെന്നു കരുതി ഈ തന്ത്രം പ്രയോഗിച്ചാല്‍ അത് തെറ്റാണെന്നു പറയാനാകുമോ ...? ഇവിടെ അധര്‍മം പ്രവര്‍ത്തിച്ചതുകൊണ്ടു മാത്രം സംരക്ഷിക്കപ്പെടുന്ന മഹത്തായ ധര്‍മമേതാണ്? ഏതുവിധേന ലഭിക്കുന്നതും പങ്കുവയ്ക്കാന്‍ പാടുള്ളതാണോ? കഥയുടെ വാലായിവരുന്ന ഭാഗത്ത്‌ ബില്ലു കൃഷിക്കാരനെ പേടിച്ചതെന്തുകൊണ്ടാണ്? മനുഷ്യനെ പോലും മാംസമായി കരുതി പങ്കുവയ്ക്കുന്ന ഇക്കാലത്ത് ഇത്തരത്തിലുള്ള അവതാരണം വേണോ? സൌഹൃദത്തിന്റെ മാഹാത്മ്യം വര്‍ണിക്കുക മാത്രമാണ് ആ ഭാഗത്തിന്റെ ഉദ്ദേശ്യമെങ്കില്‍ രണ്ടാം യൂണിറ്റിലെ പ്രതിപാദ്യം പിന്നെയെന്താണ്? പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തുന്ന കഥകളിലെ ആശയങ്ങള്‍ മനസ്സില്‍ എക്കാലവും സ്ഥാനം പിടിക്കേണ്ടവയാണ്.  അതിനാല്‍ത്തന്നെ അവ തികച്ചും മാതൃകാപരമായിരിക്കേണ്ടവതന്നെയല്ലേ? കുട്ടികളില്‍ മൂല്യബോധമുണ്ടാക്കാനായി മറ്റു പാഠ പുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തിയ ആശയങ്ങളെ നിര്‍വ്വീര്യമാക്കുംവിധം ഒരു കഥയെ ഈ രീതിയില്‍ അവതരിപ്പിച്ചത് ബോധപൂര്‍വ്വമാണെങ്കില്‍ സ്തുതിക്കുന്നു പുതിയ മൂന്നാംതരം ഇംഗ്ലീഷ് മൂല്യബോധത്തെയും.  

                          *******************                                                                     

No comments:

Post a Comment

Note: only a member of this blog may post a comment.